മലപ്പുറത്ത് ബോഡി ബിൽഡറെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ബോഡി ബിൽഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. കൊട്ടപ്പുറം സ്വദേശി അന്തിയൂർകുന്ന് വെള്ളാരത്തൊടി വീട്ടിൽ യാസിർ അറഫാത്ത്(34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു യാസിർ അറഫാത്തിനെ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബോഡി ബിൽഡറായ യാസിർ അറഫാത്ത് മിസ്റ്റർ കേരള ആയിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ബാ​ഗിൽ ആമകളും മുയലും; കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ; ദുരൂഹത നെടുമ്പാശേരി: ബാങ്കോക്കിൽ … Continue reading മലപ്പുറത്ത് ബോഡി ബിൽഡറെ മരിച്ച നിലയിൽ കണ്ടെത്തി