കണ്ണൂർ മുണ്ടേരി പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കനത്ത മഴയിൽ മുണ്ടേരി പുഴയിൽ തോണി മറിഞ്ഞ് കഴിഞ്ഞ ദിവസം കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാറാൽ സ്വദേശിയും ബസ് കണ്ടക്ടറുമായ ഷറഫുദ്ദീൻ്റെ (45) മൃതദേഹമാണ് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് ബുധനാഴ്ച കണ്ടെത്തിയത്. കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് വലയിടുന്നതിനിടെയാണ് തോണി മറിഞ്ഞ് ഷറഫുദ്ദീനെ കാണാതായത്. രാത്രി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രി 10 മണിയോടെ നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചിൽ ആരംഭിച്ചുവെങ്കിലും പുലർച്ചെ … Continue reading കണ്ണൂർ മുണ്ടേരി പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി