കഴക്കൂട്ടത്ത് ഒഴുകി നടക്കുന്ന നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

കഴക്കൂട്ടത്ത് ഒഴുകി നടക്കുന്ന നിലയിൽ വയോധികയുടെ മൃതദേഹം. ഇന്ന് രാവിലെയാണ് ഒഴുകി നടക്കുന്ന മൃതദേഹം കണ്ടത്. മേനംകുളം കൽപന കോളനി സ്വദേശി 72 കാരിയായ ലളിതയെ ആണ് പാർവ്വതി പുത്തനാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. ഭർത്താവിനൊപ്പം ആറിന് കരയിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. വീട്ടിൽ നിന്നും ഇറങ്ങിപ്പോകാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നതായി ഭർത്താവ് പറഞ്ഞു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കായിരുന്നു ലളിത വീട്ടിലേക്ക് മടങ്ങിയത്. വരുന്ന … Continue reading കഴക്കൂട്ടത്ത് ഒഴുകി നടക്കുന്ന നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി