യു.കെ. യിൽ ക്രിസ്ത്യൻ പള്ളിയിൽ ബാഗിൽ പൊതിഞ്ഞ് ശിശുവിൻ്റെ മൃതദേഹം…!

പടിഞ്ഞാറൻ ലണ്ടനിൽ ഓൾ സെയിന്റ്സ് പള്ളിക്ക് പുറത്ത് ഉപേക്ഷിച്ച ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. ബാഗിൽ നവജാത ശിശുവിനെ കണ്ടവർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. ലണ്ടൻ ആംബുലൻസ് സർവീസ് സ്ഥലത്തെത്തി കുഞ്ഞിനെ പരിശോധിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താൻ അടിയന്തര അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ ഘട്ടത്തിൽ കുഞ്ഞിന്റെ ലിംഗഭേദമോ കൃത്യമായ പ്രായമോ പുറത്തു വിട്ടിട്ടില്ല. അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമായ കാര്യമാണിതെന്ന് … Continue reading യു.കെ. യിൽ ക്രിസ്ത്യൻ പള്ളിയിൽ ബാഗിൽ പൊതിഞ്ഞ് ശിശുവിൻ്റെ മൃതദേഹം…!