കുടിവെള്ളം ശേഖരിക്കാൻ മകനൊപ്പം പോകുന്നതിനിടെ വള്ളം മറിഞ്ഞു; കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിനിടെ വള്ളം മറിഞ്ഞ് യുവതി മരിച്ചു. കൊല്ലം പുത്തൻതുരുത്തിലാണ് ദാരുണ സംഭവം നടന്നത്. പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ നീന്തിക്കയറി.(boat overturned; woman died in kollam) വള്ളത്തിൽ കുടിവെള്ളം ശേഖരിക്കാൻ മറുകരയിലേക്ക് പോയപ്പോഴായിരുന്നു അപകടം നടന്നത്. സന്ധ്യയും മകനും സഞ്ചരിച്ചിരുന്ന വള്ളം കെട്ടിയിട്ടിരുന്ന ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരാണ് സന്ധ്യയെ കരയ്ക്കെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നീന്തൽ അറിയാവുന്നത് കൊണ്ടാണ് മകൻ രക്ഷപ്പെട്ടതെന്ന് സന്ധ്യയുടെ ബന്ധുക്കൾ പ്രതികരിച്ചു. … Continue reading കുടിവെള്ളം ശേഖരിക്കാൻ മകനൊപ്പം പോകുന്നതിനിടെ വള്ളം മറിഞ്ഞു; കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം