സ്ഫോടനങ്ങളെ പോലും കൂസാതെ ബിഎംഡബ്ല്യു

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു വെടിവെപ്പിനേയും സ്ഫോടനങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള i7, 7സീരീസ് കാറുകള്‍ പുറത്തിറക്കി. ഇതില്‍ i7 ബിഎംഡബ്ല്യു പുറത്തിറക്കുന്ന ആദ്യത്തെ അതീവ സുരക്ഷാ വൈദ്യുതി കാറാണ്. രണ്ടു കാറുകളിലും വിആര്‍ 9 ബാലിസ്റ്റിക് പ്രൊട്ടക്ഷനാണ് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നത്. ഡ്രോണ്‍ വഴിയുള്ള ആക്രമണങ്ങളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കാറുകളാണിത്. പ്രത്യേകം സുരക്ഷ ആവശ്യമുള്ള രാഷ്ട്ര തലവന്‍മാരെയും മറ്റും ലക്ഷ്യം വച്ചാണ് ബിഎംഡബ്ല്യു ഈ ആഡംബര സുരക്ഷാ വാഹനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

മിഷെലിന്‍ പാക്സ് റണ്‍ ഫ്ളാറ്റ് ടയറുകളാണ് i7ല്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്ന ഭാഗങ്ങളിലൊന്ന്. മികച്ച ബ്രേക്കിങ് സംവിധാനമുള്ള 20 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്. ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ വാഹനത്തെ പ്രാപ്തമാക്കുന്ന പ്രത്യേകതരം ടയറുകളാണ് i7 ന്റെ മറ്റൊരു പ്രത്യേകത.

അധിക സുരക്ഷയുള്ള ബിഎംഡബ്ല്യു മോഡലുകളും സാധാരണ മോഡലുകളും തമ്മില്‍ പുറമേക്ക് കാര്യമായ വ്യത്യാസങ്ങളില്ല. ബിഎംഡബ്ല്യു പ്രൊട്ടക്ഷന്‍ കോര്‍ എന്നു പേരിട്ടിരിക്കുന്ന പ്രത്യേകം നിര്‍മിച്ച ഉരുക്കു ചട്ടക്കൂടാണ് i7ന് സുരക്ഷ നല്‍കുന്നത്. വാഹനത്തിന്റെ അടിഭാഗത്തും ഈ ചട്ടക്കൂട് സുരക്ഷ നല്‍കുന്നുണ്ട്. കനമേറിയ ബുള്ളറ്റ് പ്രൂഫ് ചില്ലുകളാണ് വാഹനത്തിലുള്ളത്. ഇന്ധന ടാങ്കിലേക്ക് വെടിയേറ്റാല്‍ സ്വയം പ്രതിരോധം തീര്‍ത്ത് ഇന്ധന ചോര്‍ച്ച തടയുന്ന സെല്‍ഫ് സീലിങ് കേസിങും i7ന്റെ സുരക്ഷാ സൗകര്യങ്ങളിലൊന്നാണ്.

വെടിവയ്പ്പിനെ മാത്രമല്ല ഗ്രേനേഡുകളേയും ഡ്രോണ്‍ ആക്രമണങ്ങളേയും ഫലപ്രദമായി നേരിടാന്‍ ഈ വാഹനത്തിന് സാധിക്കും. വാഹനത്തിന്റെ ഡ്രൈവര്‍ക്കും യാത്രികര്‍ക്കും പുറത്തുള്ളവരുമായി ഡോര്‍ തുറക്കാതെ തന്നെ ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനവുമുണ്ട്. വാഹനത്തിലെ കണ്ണാടികളിലാണ് മൈക്രോഫോണുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. പുറത്ത് സ്പീക്കറും വാഹനത്തിനുള്ളില്‍ മൈക്രോഫോണും സ്പീക്കറുകളും ഈ ബി.എം.ഡബ്ല്യു വാഹനത്തിലുണ്ട്. സംഗീതം ആസ്വദിക്കുന്നതിനും മറ്റുമായി 28 സ്പീക്കര്‍ 1,265 വാട്ട് ബോവേഴ്സ് ആന്‍ഡ് വില്‍കിന്‍സ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റമാണുള്ളത്.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

ബൈക്ക് ടോറസിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം മറ്റൂരിൽ; മരിച്ചത് മലയാറ്റൂർ സ്വദേശിനി

കൊച്ചി: കൊച്ചിയിൽ ബൈക്ക് ടോറസിലിടിച്ച് അപകടം. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന...

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പഴമയും പുതുമയും ഒരുപോലെ ഒത്തുചേർന്ന കുടുംബ ചിത്രം! ‘നാരായണീന്റെ മൂന്നാണ്മക്കൾ’റിവ്യൂ

എല്ലാക്കാലത്തും കുടുംബ ചിത്രങ്ങൾക്ക് മലയാള സിനിമയിൽ പ്രാധാന്യം ഏറെയാണ്. പഴമയും...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഇനി ഇരുനിലയിൽ രാജകീയ യാത്ര…!

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കായുള്ള കെ.എസ്.ആർ.ടി.സി.യുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ്...

പുതിയ 4 ഇനം പക്ഷികൾ; പെരിയാർ കടുവാ സങ്കേതത്തിൽ പക്ഷി സർവേ പൂർത്തിയായി

ഇടുക്കി: പെരിയാർ കടുവാ സാങ്കേതത്തിൽ പക്ഷി സർവേ പൂർത്തീകരിച്ചു. ഈ സർവേയുടെ...

Related Articles

Popular Categories

spot_imgspot_img