കൊച്ചിയിൽ കുടിവെള്ളത്തിന് നീല നിറം; മറുപടി പറയാതെ അധികൃതർ
കൊച്ചി:എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്കൻ ഭാഗത്ത് കർഷക റോഡിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളത്തിന് നീല നിറം. പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ജലവിതരണ അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കൃത്യമായ മറുപടി ലഭിക്കാത്തതും നാട്ടുകാരെ വിഷമത്തിലാക്കുന്നു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ വെള്ളം പരിശോധനയ്ക്കായി എടുത്തുകൊണ്ടു പോയിട്ടുണ്ട്, കുടിവെള്ളത്തിൽ ഇത്തരത്തിൽ സ്വഭാവികമല്ലാത്ത നിറം മാറ്റം മൂലം ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed