ബെയ്ജിങ്: വടക്കന്‍ ചൈനയിലെ യിന്‍ച്വാന്‍ പ്രവിശ്യയിലെ ബാര്‍ബി ക്യൂ റസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ 31പേര്‍ കൊല്ലപ്പെട്ടു. എല്‍പിജി ചോര്‍ച്ചയാണ് അപകട കാരണമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴുപതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ച രാത്രി 8.40 ഓടെയാണ് അപകടം ഉണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് പൊള്ളലേറ്റും ഗ്ലാസ് പൊട്ടിത്തെറിച്ചുമാണ് പലര്‍ക്കും പരുക്കേറ്റത്. രക്ഷാപ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങളും ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഡ്രാഗന്‍ ബോട്ട് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള അവധിദിനമായതിനാല്‍ നിരവധിപേര്‍ റസ്റ്റോറന്റില്‍ എത്തിയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടു.