ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ്

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ് ഇടുക്കി പുളിയൻമലയ്ക്ക് സമീപം എത്തിയ കരിങ്കുരങ്ങ് ആദ്യമൊക്കെ പ്രദേശവാസികൾക്ക് കൗതുകമായിരുന്നു. എന്നാൽ പിന്നീട് കുട്ടികളുടെയും മുതിർന്നവരുടേയും പേടിസ്വപ്‌നമായി മാറി. കരിങ്കുരങ്ങിന്റെ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കുമേറ്റു. ഒന്നര മാസം മുൻപ് പളിയക്കുടിയിലെത്തിയ കരിങ്കുരങ്ങാണ് ഇപ്പോൾ കുടിയിലെ താമസക്കാരായ മണിമാല(47), വിദ്യാർഥികളായ കാർത്തിക(എട്ട്), ആദിത്യൻ(ഏഴ്) എന്നിവരെ മാന്തി പരിക്കേൽപ്പിച്ചത്. ഇവർ ചികിത്സതേടുകയും പ്രതിരോധ കുത്തിവയ്പ്പിന് വിധേയരാകുകയും ചെയ്തു. ഒന്നരമാസം മുൻപാണ് വനത്തിൽ നിന്നും മൂന്നു കരിങ്കുരങ്ങുകൾ പളിയക്കുടിയിലെത്തിയത്. രണ്ടെണ്ണം തിരികെ വനത്തിലേക്ക് മടങ്ങി. … Continue reading ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ്