ബെംഗളൂരു: കര്‍ണാടകയില്‍ ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമ്പോഴും ആത്മവിശ്വാസം കൈവിടാതെ ബിജെപി. കേവല ഭൂരിപക്ഷത്തിനു വേണ്ട മാന്ത്രികസംഖ്യ ബിജെപി മറികടക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. എല്ലാ ബൂത്തുകളില്‍നിന്നും മണ്ഡലങ്ങളില്‍നിന്നും ലഭിച്ച റിപ്പോര്‍ട്ട് അനുകൂലമാണെന്നും ബൊമ്മെ വ്യക്തമാക്കി.
കേവല ഭൂരിപക്ഷം കിട്ടിയാലും കോണ്‍ഗ്രസിന്റെ വെല്ലുവിളി മാറുന്നില്ലെന്ന വിലയിരുത്തലില്‍, വിജയിക്കാന്‍ സാധ്യതയുള്ള എംഎല്‍എമാര്‍ നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്. ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ അടക്കം കോണ്‍ഗ്രസ് സജ്ജമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപിയുടെ ഓപ്പറേഷന്‍ താമരയെയാണ് കോണ്‍ഗ്രസിനു ഭയം. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, ”കോണ്‍ഗ്രസിനു സ്വന്തം എംഎല്‍എമാരെപ്പോലും വിശ്വാസമില്ല. അവര്‍ക്കു കേവല ഭൂരിപക്ഷം കിട്ടില്ല. അതിനാല്‍ മറ്റു പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ബന്ധപ്പെടുകയാണ്”- ബൊമ്മെ പ്രതികരിച്ചു.