കൊച്ചി: ഉപതെരഞ്ഞെടുപ്പ് തോല്‍വിയും വോട്ടുചോർച്ചയും വിലയിരുത്താനായി ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിട്ടുള്ളതെങ്കിലും പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വി പ്രധാന വിഷയമാകും. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിലെ കനത്ത പരാജയം ചർച്ചയാക്കാനാണ് ഒരു വിഭാഗം ഒരുങ്ങുന്നത്. വോട്ടു ശതമാനത്തില്‍ വലിയ ഇടിവുണ്ടായത് യോഗത്തില്‍ ചർച്ച ചെയ്യും. പാലക്കാട്ടെ പരാജയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനങ്ങളുയരുകയും അദ്ദേഹം പരസ്യമായി മറുപടി നല്‍കുകയും ചെയ്ത പശ്ചാത്തലത്തില്‍ യോഗത്തില്‍ അതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്നാണു വിവരം. … Continue reading പാലക്കാട്ടെ വോട്ടുകൾ എവിടെ പോയി? ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയിൽ; ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ വിലയിരുത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed