പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്നു മല്‍സരിക്കാന്‍ വെല്ലുവിളിച്ച് ബിജെപി. നിതീഷ് കുമാര്‍ ജന്മനാടായ നളന്ദ ഉള്‍പ്പെടെ ബിഹാറിലെ ഏതു മണ്ഡലത്തില്‍ മല്‍സരിച്ചാലും തോല്‍പിക്കുമെന്നു പ്രതിപക്ഷ നേതാവ് വിജയ് കുമാര്‍ സിന്‍ഹ അവകാശപ്പെട്ടു.
പട്‌ന സാഹിബ് മണ്ഡലത്തില്‍ നിതീഷ് മല്‍സരിച്ചാല്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കു പരാജയപ്പെടുമെന്നും വിജയ് കുമാര്‍ സിന്‍ഹ പ്രവചിച്ചു. ജനതാദള്‍ (യു) അധ്യക്ഷന്‍ ലലന്‍ സിങിനെ സിറ്റിങ് സീറ്റായ മുംഗേറില്‍ തോല്‍പിക്കുമെന്നും വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.
യുപിയിലെ ഫുല്‍പുര്‍ മണ്ഡലത്തില്‍ നിതീഷ് കുമാര്‍ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. യുപിയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ നിതീഷ് കുമാറിന്റെ നിലപാട് അറിയാന്‍ യുപിയിലെ ജെഡി (യു) നേതാക്കള്‍ വൈകാതെ നിതീഷിനെ സന്ദര്‍ശിക്കുമെന്നു ജെഡി (യു) മന്ത്രി ശ്രാവണ്‍ കുമാര്‍ വെളിപ്പെടുത്തി.