കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട്;എസ്ഡിപിഐയുടെ നോട്ടീസ് പങ്കുവെച്ച് ബിനീഷ് കോടിയേരി

കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് എസ്ഡിപിഐയുടെ നോട്ടീസ് പങ്കുവെച്ച് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐയുടെ പേരില്‍ പാലക്കാട് ഇന്ന് വിതരണം ചെയ്ത നോട്ടീസ് എന്ന കുറിപ്പോടെയാണ് ഫേസ്ബുക്കിൽ ബിനീഷ് കോടിയേരി നോട്ടീസ് പങ്കുവച്ചത്. തൃശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ബിനീഷ് പോസ്റ്റിൽ പറയുന്നു. തൃശൂര്‍ എന്താണ് നടന്നതെന്ന് പോസ്റ്റിലൂടെ ചോദിച്ച ബിനീഷ് ബിജെപിയുമായി ഉണ്ടാക്കിയ ഡീല്‍ പ്രകാരം കോണ്‍ഗ്രസിന്റെ വോട്ട് മുഴുവനായി ബിജെപിക്ക് മറിച്ചു കൊടുക്കുന്നുവെന്ന് ആരോപിച്ചു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ പാലക്കാട്ടെ മതേതര ജനാധിപത്യ വിശ്വാസികളായ എല്ലാ ജനങ്ങളും … Continue reading കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട്;എസ്ഡിപിഐയുടെ നോട്ടീസ് പങ്കുവെച്ച് ബിനീഷ് കോടിയേരി