ബൈക്കുകളും കാറും തീയിട്ട് നശിപ്പിച്ചു; ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

കോവളത്ത് രണ്ട് വീടുകളിൽ ഷെഡിൽ സൂക്ഷിച്ചിരുന്ന കാറും ബൈക്കുകളും തീയിട്ടു നശിപ്പിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ അംബേദ്കർ ഗ്രാമത്തിലാണ് സംഭവം. പനങ്ങോട് കൈപ്പളളിക്കുഴി ശ്രീജാസിൽ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ ശിവശങ്കരൻ നായരുടെ വീട്ടുവളപ്പിലുളള കാറും മൂന്നുബൈക്കുകളുമാണ് കത്തി നശിച്ചത്. തീപിടിച്ച കാറും ബൈക്കുകളും പൂർണ്ണമായി കത്തിനശിച്ചു. വീടിന്റെ സമീപത്തുളള അടുക്കളയുടെ വർക്ക് ഏരിയയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിൽ തീപടരാത്തത് വൻദുരന്തം ഒഴിവാക്കി. കോവളം എസ്.എച്ച്.ഒ. വി.ജയപ്രകാശിന്റെ നേത്യത്വത്തിലുളള പോലീസ് സംഘവും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. … Continue reading ബൈക്കുകളും കാറും തീയിട്ട് നശിപ്പിച്ചു; ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു