കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞു ; തോട്ടം തൊഴിലാളിക്ക് പരിക്ക്

മണ്ണാര്‍ക്കാട് തോട്ടത്തിൽ റബര്‍ടാപ്പിങിനു പോവുകയായിരുന്ന തൊഴിലാളിയുടെ ബൈക്കിൽ കാട്ടുപന്നിയിടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ്. പയ്യനെടം സ്വദേശി ഉദയകുമാറി(48) ന് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. ടാപ്പിങിനായി ബൈക്കില്‍ പോകുന്നതിനിടെ പയ്യനെടംറോഡില്‍ അക്കിപ്പാടത്തുവച്ച് കാട്ടുപന്നി ബൈക്കിലിടിക്കുകയായിരുന്നു. ഇദ്ദേഹത്തെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് ഉദയകുമാറിന്റെ തോളെല്ലിന് പൊട്ടലുണ്ട്.