തിരുവനന്തപുരം: നടന് ഭീമന് രഘു സിപിഎമ്മിലേക്ക്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തിയശേഷം പാര്‍ട്ടിപ്രവേശനത്തെക്കുറിച്ച് നേരിട്ടു കണ്ട് സംസാരിക്കുമെന്നാണ് വിവരം.
ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനായില്ലെന്നു ചൂണ്ടിക്കാണിച്ചാണ് പാര്‍ട്ടി വിടുന്നതെന്നാണ് സൂചന. 2016 ലെ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ പത്തനാപുരത്തുനിന്ന് മത്സരിച്ച അദ്ദേഹം മൂന്നാം സ്ഥാനത്തെത്തി. നടനും സിറ്റിങ് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാറിനും നടന് ജഗദീഷിനുമെതിരെയായിരുന്നു ഭീമന് രഘു മത്സരിച്ചത്.
അടുത്തിടെ, സംവിധായകന് രാജസേനനും ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. രാഷ്ട്രീയക്കാരന് എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയില്‍നിന്നു നേരിട്ടതെന്ന് രാജസേനന് വെളിപ്പെടുത്തിയിരുന്നു.