പൊലീസിനെതിരെ നിയമനടപടിക്കൊരുങ്ങി ഭാരതിയമ്മ

 

പാലക്കാട്: ആളുമാറി അറസ്റ്റ് ചെയ്ത വയോധിക പൊലീസിനെതിരെ നിയമ നടപടിക്ക്. വീട് അക്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തയായ ആലത്തൂര്‍ സ്വദേശി കുനിശ്ശേരി മഠത്തില്‍ വീട്ടില്‍ ഭാരതിയമ്മയാണ് പൊലീസിനെതിരെ നിയമനടപടിക്ക് പോകുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരതര വീഴ്ചക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭാരതിയമ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. പൊലീസിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ഭാരതിയമ്മയുടെ മക്കളും അറിയിച്ചു.

നാലു വര്‍ഷം ഭാരതിയമ്മക്ക് ഉണ്ടായിട്ടുളള നഷ്ടത്തിന് പൊലീസോ ബന്ധപ്പെട്ട വകുപ്പോ നഷ്ടപരിഹാരം നല്‍കണം. ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് തയ്യാറാവണമെന്നും കുടുംബം ആവശ്യപ്പെട്ടു.

1998ല്‍ എടുത്ത കേസിലാണ് ഭാരതിയമ്മ കുറ്റവിമുക്തയായത്. വെണ്ണക്കര സ്വദേശിയായ രാജഗോപാലിന്റെ വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീക്കെതിരെ ചുമത്തിയ കേസാണ് ഭാരതിയമ്മയെ കുടുക്കിയത്. ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് പറഞ്ഞതില്‍ പ്രതിഷേധിച്ച് വീട്ടുജോലിക്കാരി വീട്ടിലെ ചെടിച്ചട്ടിയും ജനല്‍ചില്ലും തകര്‍ത്തു, അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടുടമയായ രാജഗോപാല്‍ പാലക്കാട് സൗത്ത് പൊലീസില്‍ പരാതി നല്‍കി.

പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് ഭാരതിയമ്മ എന്നായിരുന്നു വീട്ടുജോലിക്കാരി നല്‍കിയിരുന്ന പേര്. വീട്ടുപേര് യഥാര്‍ത്ഥ ഭാരതിയമ്മയുടേതും നല്‍കി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ വീട്ടുജോലിക്കാരി ഒളിവില്‍ പോയി. കേസ് അന്വേഷിച്ച പൊലീസ് 20 വര്‍ഷത്തിന് ശേഷം പൊലീസ് വീട്ടുവിലാസത്തില്‍ ഭാരതിയമ്മയെ അന്വേഷിച്ചെത്തി. ചെയ്യാത്ത കുറ്റത്തിന് പിറ്റേന്ന് കോടതിയില്‍ ഹാജരായി.

നാലു വര്‍ഷത്തിനിടയ്ക്ക് മൂന്നും നാലും തവണ കോടതി കയറിയിറങ്ങിയെന്നും ഭാരതിയമ്മ പറയുന്നു. പ്രതിയുടെ പേര് ഭാരതിയമ്മ എന്നാണെന്നും ഒരേ വിലാസമാണെന്നുമാണ് പാലക്കാട് സൗത്ത് പൊലീസ് പറയുന്നത്. ഈ ചൊവ്വാഴ്ച പരാതിക്കാരന്‍ നേരിട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ഇതല്ല പ്രതിയെന്ന് മൊഴി നല്‍കിയതോടെയാണ് ഭാരതിയമ്മ രക്ഷപ്പെട്ടത്. പരാതിയില്ലെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു.

 

 

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

Other news

കോട്ടയത്തും പുലി ഭീതി; അഞ്ച് വളർത്തുനായ്ക്കളെ അക്രമിച്ചെന്ന് നാട്ടുകാർ

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. വീടിന്റെ പരിസരത്ത് പുലിയെ കണ്ടെന്നും...

കോട്ടയം പാലായിൽ അരമനയുടെ സ്ഥലത്ത് വിഗ്രഹങ്ങൾ കണ്ടെത്തി: ജനപ്രവാഹം

കോട്ടയം : കോട്ടയം പാലായിൽ കൃഷിയിടത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെടുത്തു. പാലാ...

ഗൂഗിൾപേയും ക്യുആർ കോഡുമടക്കം ഭിക്ഷയെടുക്കൽ; ലഭിക്കുന്ന പണം നേരെ സ്പോൺസർമാരുടെ അക്കൗണ്ടുകളിൽ ! ലക്ഷ്മിയും സരസ്വതിയും ഡിജിറ്റൽ’ ഭിക്ഷാടന’ത്തിനിറങ്ങിയത് ഇങ്ങനെ:

പണമിടപാടുകൾ ഡിജിറ്റലായതോടെ ചുവടുമാറ്റി ഭിക്ഷക്കാരും. കാർഡുകൾ വിതരണം ചെയ്തും കൈനീട്ടിയും പാട്ടുപാടിയുമൊക്കെ...

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലർ തകർത്തു

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പടയപ്പയാണ് ഇത്തവണയും ആക്രമണം അഴിച്ചുവിട്ടത്....

നൃത്ത പരിപാടിക്കായി പോകവേ അപകടം; റിയാലിറ്റിഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം.മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവന്നിരുന്ന...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

Related Articles

Popular Categories

spot_imgspot_img