ന്യൂഡല്‍ഹി: 69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി അല്ലു അര്‍ജുന്‍. പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായാണ് അല്ലു അര്‍ജുന്‍ അഭിനയിച്ചത്. മികച്ച നടിയായി രണ്ട് പേരെ തിരഞ്ഞെടുത്തു. ഗംഗുഭായ് കത്തിയാവാഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലെ അഭിനയത്തിന് കൃതി സനോണുമാണ് പുരസ്‌കാരം സ്വന്തമാക്കിയത്. മുന്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘റോക്കട്രി: ദ നമ്പി എഫക്ട്’ ആണ് മികച്ച ഫീച്ചര്‍ സിനിമ. നടന്‍ ആര്‍. മാധവന്‍ സംവിധാനം ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന വേഷത്തിലെത്തിയത്. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്‍. മറാത്തി ചിത്രം ‘ഗോദാവരി’യ്ക്കാണ് പുരസ്‌കാരം.
2021-ലെ മികച്ചസിനിമ മലയാളം സിനിമ ഹോമിന് ലഭിച്ചു. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ‘ഹോം’ ആണ് മികച്ച മലയാള ചിത്രം. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹനെ മികച്ച പുതുമുഖ സംവിധായകനായി തിരഞ്ഞെടുത്തു. ‘ആവാസവ്യൂഹ’മാണ് മികച്ച പരിസ്ഥിതി ചിത്രം.
മികച്ച തിരക്കഥയായി നായാട്ട് എന്ന ചിത്രത്തിന് ഷാഹി കബീര്‍ പുരസ്‌കാരത്തിന് അര്‍ഹനായി
നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ ‘എക് താ ഗാവോന്‍; ആണ് മികച്ച സിനിമ. സ്മൈല്‍ പ്ലീസ് എന്ന ചിത്രത്തിന് ബക്വല്‍ മതിയാനിയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഇതേ വിഭാഗത്തിലുള്ള മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി.
ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 കാറ്റഗറികളിലായാണ് പരുസ്‌കാരം പ്രഖ്യാപിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 24 കാറ്റഗറികളാണുണ്ടായിരുന്നത്. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം പിന്നീട് പ്രഖ്യാപിക്കും.
മറ്റ് പുരസ്‌കാരങ്ങള്‍
മികച്ച ജനപ്രിയ ചിത്രം: ആര്‍ആര്‍ആര്‍
മികച്ച സംഗീത സംവിധാനം: പുഷ്പ
മികച്ച കുട്ടികളുടെ ചിത്രം: ഗാന്ധി ആന്‍ഡ് കമ്പനി
മികച്ച ഗായിക: ശ്രേയ ഘോഷാല്‍
മികച്ച ഗായകന്‍: കാലഭൈരവ
മികച്ച സഹനടി പല്ലവി ജോഷി
മികച്ച സഹനടന്‍: പങ്കജ് ത്രിപാഠി
മികച്ച സിങ്ക് സൗണ്ട്: അരുണ്‍ അശോക്, സോനു കെ പി (ചവിട്ട്)
മികച്ച പശ്ചാത്തല സംഗീതം: കീരവാണി (ആര്‍ആര്‍ആര്‍)
മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി: കിംഗ് സോളമന്‍ (ആര്‍ആര്‍ആര്‍)
പ്രത്യേക ജ്യൂറി പുരസ്‌കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി