സ്റ്റാർ ഒന്നും വേണ്ട പുതുക്കിയേക്കാം; കൂട്ടത്തിൽ ആ 23 ബാറുകളും; ഇതാണോ മദ്യനയം

തിരുവനന്തപുരം: കേരളത്തിലെ ഇരുനൂറോളം ഹോട്ടലുകൾക്ക് കേന്ദ്രസർക്കാരിന്റെ സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാതെ ബാർ ലൈസൻസ് പുതുക്കിനൽകുന്നു. അടുത്ത വർഷത്തേക്കുള്ള ലൈസൻസ് ഈ മാസം മുപ്പത്തൊന്നിനകം പുതുക്കാനുള്ള അപേക്ഷകൾ പരിഗണിച്ചപ്പോഴാണ് ഇത്രയേറെ ഹോട്ടലുകൾക്കു ക്ലാസിഫിക്കേഷൻ ഇല്ലെന്ന് മനസിലായത്. എന്നാൽ, ക്ലാസിഫിക്കേഷനുവേണ്ടി കേന്ദ്രത്തിൽ അപേക്ഷിച്ചിട്ടുണ്ടെന്ന കാരണത്താൽ ഇവയ്ക്കെല്ലാം ലൈസൻസ് പുതുക്കിനൽകാനാണു സംസ്ഥാന സർക്കാർ തീരുമാനം. 4 വർഷത്തോളമായി ക്ലാസിഫിക്കേഷൻ ഇല്ലാത്ത ഹോട്ടലുകളും ഇക്കൂട്ടത്തിലുണ്ട്. സർക്കാരിന്റെ മദ്യനയം അനുസരിച്ച് ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്കു മാത്രമേ ബാർ ലൈസൻസ് അനുവദിക്കാൻ … Continue reading സ്റ്റാർ ഒന്നും വേണ്ട പുതുക്കിയേക്കാം; കൂട്ടത്തിൽ ആ 23 ബാറുകളും; ഇതാണോ മദ്യനയം