ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു; സംഭവം നെയ്യാറ്റിന്‍കരയില്‍
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിതരണത്തിനു പോയ ബാങ്ക് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ലെനിനാണ് (43) വെട്ടേറ്റത്. (Bank employee was stabbed in Neyyattinkara) പുന്നക്കാട് ഭാഗത്ത് വീട്ടില്‍ പെന്‍ഷന്‍ നല്‍കുന്നതിനിടെയാണ് ലെനിനെ ആക്രമിച്ചത്. ഒരാൾ എത്തി കയ്യിലിരുന്ന ആയുധം കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. എന്നാൽ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. വെട്ടേറ്റ ലെനിൻ നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed