കോഴിക്കോട് ജില്ലയിൽ ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണമുള്ളത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതിനാണ് നിരോധനം. പടക്കങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവയുടെ വിൽപന, വാങ്ങൽ, ഉപയോഗം എന്നിവയും നിരോധിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വെടിനിർത്തൽ തീരുമാനത്തിൽ ആരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. … Continue reading കോഴിക്കോട് ജില്ലയിൽ ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം