ബിരിയാണി ചെമ്പിൽ ബോൾ പൈത്തൺ; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുടെ കൈവശം പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർടിസി സ്‌കാനിയ ബസിലെ ഡ്രൈവറുടെ പക്കൽ നിന്ന് ബോൾ പൈത്തൺ ഇനത്തിൽപെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. സംഭവത്തിൽ തിരുമല സ്വദേശിയായ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ തമ്പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിരിയാണി ചെമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പ്. തിരുവനന്തപുരം ഡിപ്പോയിൽ വച്ചാണ് വിജിലൻസ് സംഘം പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവറെ പിടികൂടിയത്. തിരുമല സ്വദേശിക്ക് വേണ്ടിയാണ് പാമ്പിനെ എത്തിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. … Continue reading ബിരിയാണി ചെമ്പിൽ ബോൾ പൈത്തൺ; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ