ഭുവനേശ്വര്‍: ബാലസോര്‍ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയില്‍വേ ജൂനിയര്‍ എന്‍ജിനിയറുടെ വീട് സീല്‍ ചെയ്ത് സിബിഐ ഉദ്യോഗസ്ഥര്‍. സിഗ്‌നല്‍ ജൂനിയര്‍ എഞ്ചിനിയര്‍ അമീര്‍ ഖാന്റെ വാടക വീടാണ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തത്.
തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീര്‍ ഖാന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഘം അദ്ദേഹത്തിന്റെ വീട് സീല്‍ ചെയ്യുകയായിരുന്നു. രണ്ട് സിബിഐ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാളെ ഇതിന് മുന്‍പ് സിബിഐ ചോദ്യം ചെയ്തതായും സൂചനയുണ്ട്.
292 യാത്രക്കാരുടെ മരണത്തിന് കാരണമായ ബഹനാഗയിലെ ദുരന്തത്തിന് ശേഷം അമീറും കുടുംബവും വാടകവീട് വിട്ട് പോയതായാണ് വിവരം. അതേസമയം ബഹനാഗ സ്റ്റേഷന്‍ മാസ്റ്ററെ വീടും അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം സന്ദര്‍ശിച്ചിരുന്നു.