വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ കുഞ്ഞിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു

മുംബൈ: മുംബൈ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന ചവറ്റുകുട്ടയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം അറിയുന്നത്. മൃതദേഹം ശ്രദ്ധയിൽപ്പെട്ട ശുചീകരണ തൊഴിലാളികൾ വിവരം എയർപോർട്ട് അതോറിറ്റിയെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ശുചീകരണ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രധാനമായും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാവും അന്വേഷണം. ഇത്തരത്തിൽ … Continue reading വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ കുഞ്ഞിന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു