കെ എൽ രാഹുലല്ല നായകൻ; നറുക്ക് വീണത് മറ്റൊരു താരത്തിന്; നായകനായി തിളങ്ങുമോ?

ന്യൂഡൽഹി: ഐപിഎല്ലിനു ദിവസങ്ങൾ മാത്രം നിൽക്കെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ഓൾ റൗണ്ടർ അക്ഷർ പട്ടേലാണ് ഇത്തവണ ഡൽഹിയുടെ നായകൻ. വിക്കറ്റ്കീപ്പർ ബാറ്ററായ കെഎൽ രാഹുൽ ക്യാപ്റ്റനാകുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഡൽഹി ലേലത്തിനു വിടാതെ നിലനിർത്തിയ അക്ഷറിനു നറുക്കു വീഴുകയായിരുന്നു. ഋഷഭ് പന്തിന് പകരമാണ് അക്ഷർ നായക പദവിയിലെത്തുന്നത്. രാഹുലിനെ നായകനാക്കാൻ ആലോചനകളുണ്ടായിരുന്നെങ്കിലും താരം ഓഫർ നിരസിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാഹുൽ സ്ഥാനം നിരസിച്ചതോടെയാണ് അക്ഷറിനെ ക്യാപ്റ്റനാക്കാൻ ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു. തനിക്കു കിട്ടിയ അംഗീകാരമെന്നാണ് നായക പദവിയെ … Continue reading കെ എൽ രാഹുലല്ല നായകൻ; നറുക്ക് വീണത് മറ്റൊരു താരത്തിന്; നായകനായി തിളങ്ങുമോ?