കണ്ണൂരിൽ ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം

കണ്ണൂര്‍: ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. കണ്ണൂര്‍ കൈതപ്രത്ത് ആണ് സംഭവം. തമംഗലം പുനിയംകോട് സ്വദേശി കെ.കെ.രാധാകൃഷ്ണൻ (51) ആണു മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. രാധാകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. പ്രദേശത്ത് നിന്ന് നാടന്‍ തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ള ആളെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മറ്റുകാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. നിര്‍മാണ കരാറുകാരനായ സന്തോഷ് ആണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇയാൾ സമൂഹമാദ്ധ്യമങ്ങളില്‍ ചില മുന്നറിയിപ്പ് പോസ്റ്റുകള്‍ … Continue reading കണ്ണൂരിൽ ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം