ഇടുക്കിയിൽ കൂട്ട ആത്മഹത്യ ? ഓട്ടോഡ്രൈവറും കുടുംബവും വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

ഓട്ടോഡ്രൈവറും കുടുംബവും വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ. ഇടുക്കി ഉപ്പുതറയിൽ ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കൾ ജീവനൊടുക്കുകയായിരുന്നു എന്നാണ് സൂചന. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ. സജീവ് ഉപ്പുതറയിൽ തന്നെ ഓട്ടോ ഓടിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. ‘ബലാത്സംഗത്തിൽ അതിജീവിതയ്ക്കും ഉത്തരവാദിത്വം’: വീണ്ടും വിവാദ വിധിയുമായി അലഹാബാദ് … Continue reading ഇടുക്കിയിൽ കൂട്ട ആത്മഹത്യ ? ഓട്ടോഡ്രൈവറും കുടുംബവും വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ