തളിപ്പറമ്പ് (കണ്ണൂര്‍): ബസില്‍ വച്ച് 11 വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 5 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മണിപ്പാറ നുച്യാട് വലിയ കട്ടയില്‍ ജയിംസിനെ (55) ആണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.
2018 സെപ്റ്റംബര്‍ 9ന് ഉച്ച കഴിഞ്ഞ് ശ്രീകണ്ഠപുരത്തുനിന്ന് പയ്യാവൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ അമ്മയോടൊപ്പം യാത്ര ചെയ്ത കുട്ടിയെ അടുത്ത സീറ്റിലിരുന്ന ജയിംസ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. കുട്ടിയുടെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയും കുട്ടി തടഞ്ഞപ്പോള്‍ ജയിംസ് സ്വയം നഗ്‌നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു.
രണ്ടു വകുപ്പുകളിലായുള്ള 5 വര്‍ഷത്തെ ശിക്ഷ തുടര്‍ച്ചായി അനുഭവിക്കണം. വാദിഭാഗത്തിനു വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷെറി മോള്‍ ഹാജരായി. പയ്യാവൂര്‍ എസ്‌ഐ ടി.ജോണ്‍സനായിരുന്നു കേസ് അന്വേഷിച്ചത്.