ഭാര്യവീട്ടിലെത്തി ആക്രമണം, അതും മുറുക്കാൻ ഇടി കല്ലുകൊണ്ട്; യുവാവിന് തടവും പിഴയും

തൃശൂർ: ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ മാതാപിതാക്കളെയും സഹോദരിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ. പുതുരുത്തി സ്വദേശി തേർമഠം വീട്ടിൽ ജോസ് മകൻ ജോൺസനെ നാലു വർഷവും ഒരു മാസവും തടവിനും 21500 രൂപ പിഴയടയ്ക്കുന്നതിനും വിധിയായി. തൃശൂർ പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയുന്നതിനായുള്ള സ്‌പെഷൽ കോടതി ജഡ്ജ് കെ. കമനീസാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടയ്ക്കാത്തപക്ഷം ഏഴുമാസവും ഒരാഴ്ചയും കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴ അടയ്ക്കുകയാണെങ്കിൽ പിഴ സംഖ്യയിൽനിന്ന് 20,000 രൂപ … Continue reading ഭാര്യവീട്ടിലെത്തി ആക്രമണം, അതും മുറുക്കാൻ ഇടി കല്ലുകൊണ്ട്; യുവാവിന് തടവും പിഴയും