ഇടുക്കി: ചിന്നക്കനാലില്‍ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സിപിഒ ദീപക്കിന് കുത്തേറ്റു. കഴുത്തിനും നെറ്റിയിലും മുതുകിലും ആയാണ് സിപിഒക്ക് കുത്തേറ്റത്. പരിക്കുകള്‍ ഗുരുതരമെന്നാണ് വിവരം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്.
കായംകുളത്ത് നിന്ന് എത്തിയ പൊലീസ് സംഘമാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ ഉദ്യോഗസ്ഥന്റെ ശസ്ത്രക്രിയ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പൂര്‍ത്തിയായി. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.