സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ആക്രമണം; കഴുത്തു ഞെരിച്ച് തള്ളിയിട്ടു

കോഴിക്കോട്: സ്വകാര്യ ബസിനുള്ളിൽ യാത്രക്കാരനെ ആക്രമിച്ച് സഹയാത്രികൻ. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് ആക്രമണമുണ്ടായത്. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനമേറ്റത്. നിഷാദിൻ്റെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയും ബസ്സിൽ നിന്ന് തള്ളിയിടുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. നിഷാദിൻ്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും 4,500 രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നും പരാതി പറയുന്നു. തോളിൽ കൈ വെച്ചതിലെ തർക്കമാണ് അക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മറ്റൊരു ബസ്സിലെ ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. കസബ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. … Continue reading സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ആക്രമണം; കഴുത്തു ഞെരിച്ച് തള്ളിയിട്ടു