ചാന്ദ്രജലം തേടി അഥീനയും; അവസാന നിമിഷം സി​ഗ്നൽ നഷ്ടമായെങ്കിലും സുരക്ഷിതമായി പറന്നിറങ്ങി

ഹൂസ്റ്റൺ: ആശങ്കകൾക്കൊടുവിൽ അഥീന ചന്ദ്രനിലെത്തി. വ്യാഴാഴ്ച രാത്രിയോടെയാണ് ചന്ദ്രന്റെ ​ദക്ഷിണധ്രുവത്തിലേക്ക് അഥീന പറന്നിറങ്ങിയത്. സ്വകാര്യ ബഹിരാകാശ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീൻസിന്റെ ഐ.എം-2 ദൗത്യത്തിന്റെ ഭാഗമായാണ് അഥീന ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിം​ഗ് നടത്തിയത്. അഥീനയുടെ സോഫ്റ്റ് ലാൻഡിങ് തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള ഒരുക്കങ്ങൾ നാസയും ഇന്റ്യൂറ്റീവ് മെഷീൻസും നടത്തിയെങ്കിലും അവസാന നിമിഷം സി​ഗ്നൽ നഷ്ടമായത് ഏവരെയും ആശങ്കയിലാഴ്ത്തി. യു.എസൽ നിന്നുള്ള മൂന്നാമത്തെ സ്വകാര്യ ലാൻഡറാണ് അഥീന. യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ സഹകരണത്തോടെ നടത്തുന്ന ദൗത്യമാണ് ഐ.എം-2. … Continue reading ചാന്ദ്രജലം തേടി അഥീനയും; അവസാന നിമിഷം സി​ഗ്നൽ നഷ്ടമായെങ്കിലും സുരക്ഷിതമായി പറന്നിറങ്ങി