കൊളംമ്പോ: ഏഷ്യാ കപ്പിന്റെ പുതിയ പതിപ്പിന് തുടക്കമാകാന്‍ നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ടൂര്‍ണമെന്റിന് ഭീഷണിയായി കൊവിഡ് രോഗബാധ താരങ്ങള്‍ക്കിടയിലേക്ക് എത്തിയിരിക്കുകയാണ്. നിലവിലത്തെ ചാമ്പ്യന്മാരായ ശ്രീലങ്കന്‍ ടീമിലെ താരങ്ങള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ശ്രീലങ്കന്‍ ബാറ്റര്‍മാരായ കുശല്‍ പെരേര, ആവിഷ്‌കോ ഫെര്‍ണാണ്ടോ എന്നിവര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇരു താരങ്ങളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വേഗത്തില്‍ സുഖപ്പെട്ടാല്‍ മാത്രമേ ഇരുവരും ഏഷ്യാ കപ്പ് ടീമില്‍ ഇടം നേടൂ. ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന ഘട്ടത്തിലാണ് താരങ്ങള്‍ക്ക് രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുമ്പ് ലെഗ് സ്പിന്നര്‍ വനിന്ദു ഹസരങ്ക, പേസര്‍ ദുഷ്മന്ത ചമീര എന്നിവര്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. ലങ്കന്‍ പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റതിനാലാണ് ഇരുവര്‍ക്കും ടീമില്‍ ഇടം ലഭിക്കാതിരുന്നത്. മികച്ച ഫോമിലായിരുന്ന ഹസരങ്കയുടെ അസാനിധ്യം ലങ്കന്‍ ടീമിന് വലിയ തിരിച്ചടിയാണ്. ഇതിന് പിന്നാലെയാണ് താരങ്ങള്‍ക്കിടയില്‍ കൊവിഡ് രോഗവും സ്ഥിരീകരിച്ചത്. ഓ?ഗസ്റ്റ് 31 നാണ് ശ്രീലങ്കയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍. ഏഷ്യാ കപ്പ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ശ്രീലങ്ക.