വാറണ്ട് മടക്കാൻ കൈമടക്കായി ചോദിച്ചത് പതിനായിരം; എഎസ്ഐ പിടിയിൽ

തൊടുപുഴ: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കിയിൽ എഎസ്ഐ വിജിലൻസിൻ്റെ പിടിയിലായി. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ പ്രദീപ് ജോസിനെ ആണ് വിജിലൻസ് ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടിയത്. ചെക്ക് കേസിൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിൽ നടപടിയെടുക്കാതെ മടക്കി അയക്കുന്നതിനാണ് പ്രതിയോട് കൈക്കൂലി ആവശ്യപ്പെട്ടത്. വണ്ടിപ്പെരിയാറിലുള്ള താമസ സ്ഥലത്ത് നിന്ന് ഇടുക്കി യൂണിറ്റ് വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയിലാണ് ഇയാളെ പിടികൂടിയത്. കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാർ അടുത്തിടെ വിജിലൻസിൻ്റെ പിടിയിലായിരുന്നു. കോട്ടയം … Continue reading വാറണ്ട് മടക്കാൻ കൈമടക്കായി ചോദിച്ചത് പതിനായിരം; എഎസ്ഐ പിടിയിൽ