കട്ടപ്പന: പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ ഹൊറൈസണ്‍ ഗ്രൂപ്പ് കുട്ടികള്‍ക്ക് സൗജ്യമായി ബാഗും പുസ്തകങ്ങളും നല്‍കുന്ന പദ്ധതി കട്ടപ്പന ഗവ. ട്രൈബല്‍ സ്ൂകളില്‍ വച്ചു നടന്നു. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂള്‍ ബാഗുകള്‍ നല്‍കി.
മഹീന്ദ്ര വാഹനങ്ങളുടെ കോട്ടയം, ഇടുക്കി ജില്ലകളിലെ ഡിലേഴ്സ്കൂടിയായ ഹൊറൈസണ്‍ ഗ്രൂപ്പ് കാരുണ്യ പ്രവര്‍ത്തനങ്ങളിലും സോഷ്യല്‍ കമ്മിറ്റ്മെന്റിലും പ്രാധാന്യം നല്‍കുന്നവരാണ്.
കോട്ടയം, ഇടുക്കി ജില്ലകളിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്കും ഈ വര്‍ഷം പഠനോപകരണങ്ങള്‍ നല്‍കിയിരുന്നു. കൂടാതെ ശ്രീനഗറിലെ മിലിട്ടറി സ്‌കൂളിലും 200ഓളം കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ നല്‍കുകയുണ്ടായി. ചടങ്ങില്‍ ഹൊറൈസണ്‍ ഗ്രൂപ്പ് സിഒഒ സാബു ജോണ്‍, ഗ്ളോബല്‍ സര്‍വ്വീസ് ഓപ്പറേഷന്‍സ് സിഇഒ അലക്സ് അലക്സാണ്ടര്‍, എച്ച് ആര്‍ മാനേജര്‍ എസ്തര്‍ ജോയിസ്, സെയില്‍സ് മാനേജര്‍ ജിന്‍സ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.