തിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റി; സ്കൂ​ൾ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം; 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പരുക്ക്

‘തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട് സ്കൂ​ൾ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പരുക്കേറ്റു. ആര്യനാട്കൈ​ര​ളി വി​ദ്യാ​ഭ​വ​ൻ സ്കൂ​ൾ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യിരുന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റിയാണ് മരത്തിലിടിച്ചത്.