പോലീസിനെ കണ്ടപ്പോൾ ഓട്ടോറിക്ഷയിൽ ഇരുന്നവർ ഒന്നു പരുങ്ങി; പരിശോധനയിൽ കണ്ടെത്തിയത് രണ്ട് കോടി; സംഭവം കൊച്ചിയിൽ

കൊച്ചി: വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഓട്ടോറിക്ഷയില്‍ കടത്തിയ രണ്ട് കോടി രൂപ പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സ്വദേശിയായ രാജഗോപാല്‍, ബിഹാര്‍ സ്വദേശിയായ സമി അഹമ്മദ് എന്നിവരാണ് പിടിയിലായത്. മൂന്ന് ബാഗുകളിലായാണ് പണം കണ്ടെത്തിയത്. പിടിയിലായ രാജഗോപാല്‍ 20 വര്‍ഷമായി വൈറ്റിലയില്‍ താമസിക്കുകയാണ്, ബിഹാര്‍ സ്വദേശിയായ സമി അഹമ്മദ് തുണിക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. കണ്ടെടുത്തത് കുഴല്‍പ്പണമാണോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മറ്റൊരാള്‍ക്ക് കൈമാറാനായി ഒരു വ്യവസായി പണം ഏല്‍പ്പിച്ചതാണെന്നാണ് പിടിയിലായവര്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. … Continue reading പോലീസിനെ കണ്ടപ്പോൾ ഓട്ടോറിക്ഷയിൽ ഇരുന്നവർ ഒന്നു പരുങ്ങി; പരിശോധനയിൽ കണ്ടെത്തിയത് രണ്ട് കോടി; സംഭവം കൊച്ചിയിൽ