ന്യൂഡല്‍ഹി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ 25000 പിഴയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത് വാക്കാല്‍ മാത്രം. അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരന് 25000 രൂപ പിഴയിടുമെന്ന് വാക്കാല്‍ പറഞ്ഞിരുന്നെങ്കിലും കോടതി പുറത്തിറക്കിയ ഉത്തരവില്‍ ഇക്കാര്യം ഇല്ല. ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുമതി അനുവാദം നല്‍കിയെന്നാണ് ഉത്തരവില്‍ പറയുന്നത്.
അരിക്കൊമ്പനെ മയക്കു വെടിവെക്കരുതെന്ന ഹര്‍ജിയില്‍ ഇടപെടാതിരുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, എല്ലാ ആഴ്ചയും അരിക്കൊനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓരോ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെടുകയാണെന്ന് വാദത്തിനിടെ പറഞ്ഞിരുന്നു. അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കോടതികളുണ്ടെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, കോടതി അനുമതിയോടെ ഹര്‍ജി പിന്‍വലിച്ച് ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശവും നല്‍കി. നേരത്തെ വാദത്തിനിടെ ഹര്‍ജിക്കാരന് 25000 രൂപ പിഴയിടുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പറഞ്ഞിരുന്നെങ്കിലും കോടതി പുറത്തിറക്കി ഉത്തരവില്‍ ഇക്കാര്യമില്ല. കോടതി അനുമതി ഹര്‍ജി പിന്‍വലിക്കാന്‍ അനുവാദം നല്‍കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. അഭിഭാഷകന്‍ ദീപക് പ്രകാശാണ് ഹര്‍ജിക്കാര്‍ക്കായി സുപ്രീം കോടതിയില്‍ ഹാജരായത്.