പെയിന്‍റിങ് തൊഴിലാളികള്‍ തമ്മിൽ തര്‍ക്കം; കമ്പി വടി കൊണ്ടുള്ള അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

കൊല്ലം: പെയിന്‍റിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കമ്പി വടി കൊണ്ടുള്ള അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. കൊല്ലം ശാസ്താംകോട്ടയിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദ് ആണ് മരിച്ചത്. സംഭവത്തിൽ കൊല്ലം അയത്തിൽ സ്വദേശി രാജുവിനെയാണ് പൊലീസ് പിടികൂടിയത്. പെയിന്‍റിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ കമ്പി വടികൊണ്ടുള്ള അടിയേറ്റ് വിനോദിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. കൊലപാതകത്തിന്‍റെ … Continue reading പെയിന്‍റിങ് തൊഴിലാളികള്‍ തമ്മിൽ തര്‍ക്കം; കമ്പി വടി കൊണ്ടുള്ള അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു