അമേരിക്കക്കു പിന്നാലെ അർജന്റീനയും; നിർണായക നീക്കവുമായി പ്രസിഡന്റ് ജാവിയർ മിലെ

ബ്യൂണസ് അയേഴ്‌സ്: അമേരിക്കക്കു പിന്നാലെ അർജന്റീനയും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിൻവലിക്കുന്നതായി റിപ്പോർട്ട്. ജനുവരി 21 ന് അധികാരത്തിൽ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ എക്‌സിക്യൂട്ടിവ് ഉത്തരവിലൂടെ ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്കയെ പിൻവലിക്കാനുള്ള പ്രക്രിയ ട്രംപ് തുടങ്ങിയിരുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് സമാനമാണ് അർജന്റീനയുടെ പ്രസിഡന്റ് ജാവിയർ മിലെയുടെ നടപടി. തീരുമാനം എപ്പോൾ നടപ്പിലാക്കുമെന്ന് വ്യക്തമല്ല. കോവിഡ് കാലത്തെ ആരോഗ്യമേഖലയിലെ ഇടപെടലുകളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ലോകാരോഗ്യ സംഘടന വിട്ടുപോകാനുള്ള തീരുമാനമെന്ന് … Continue reading അമേരിക്കക്കു പിന്നാലെ അർജന്റീനയും; നിർണായക നീക്കവുമായി പ്രസിഡന്റ് ജാവിയർ മിലെ