ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ‘ധൂമ’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു ശേഷം ഫഹദും അപര്‍ണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. റോഷന്‍ മാത്യു, വിനീത് രാധാകൃഷ്ണന്‍ എന്നിവരും പ്രധാന അഭിനേതാക്കളാണ്. കെജിഎഫ്, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കേരളത്തില്‍ മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് വിതരണത്തിന് എത്തിക്കുന്നു. ജൂണ്‍ 23നാണ് റിലീസ്.
കന്നഡയില്‍ യൂ-ടേണ്‍, ലൂസിയ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് പവന്‍കുമാര്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ത്രില്ലറില്‍ അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, അനു മോഹന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രീത ജയരാമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പൂര്‍ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് വിജയ് സുബ്രഹ്‌മണ്യം. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് അനീസ് നാടോടി, കോസ്റ്റ്യൂം പൂര്‍ണിമ രാമസ്വാമി.
കാര്‍ത്തിക് ഗൗഡയും വിജയ് സുബ്രഹ്‌മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിബു സുശീലന്‍, ലൈന്‍ പ്രൊഡ്യൂസര്‍ കബീര്‍ മാനവ്, ആക്ഷന്‍ ഡയറക്ടര്‍ ചേതന്‍ ഡി സൂസ, ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ജോഹ കബീര്‍. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ശ്രീകാന്ത് പുപ്പല. സ്‌ക്രിപ്റ്റ് അഡൈ്വസര്‍ ജോസ്‌മോന്‍ ജോര്‍ജ്. ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു. പിആര്‍ഓ മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് ബിനു ബ്രിങ്‌ഫോര്‍ത്ത്.