അതിരപ്പള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം; രണ്ടുപേരെ ചവിട്ടിക്കൊന്നു
തൃശൂര്‍: അതിരപ്പള്ളിയിൽ കാട്ടാനയാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരെയാണ് കാട്ടാനയാക്രമിച്ചത്. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുന്നവരാണ് ഇവർ. ഇന്നലെയാണ് ആക്രമണമുണ്ടായത്. അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് സംഭവം. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ഇവർ ചിതറിയോടുകയായിരുന്നു. എന്നാൽ മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പുഴയിൽ നിന്നാണ് അംബികയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത … Continue reading അതിരപ്പള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം; രണ്ടുപേരെ ചവിട്ടിക്കൊന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed