സൗരയൂഥത്തിനപ്പുറം മറ്റൊരു ഭൂമി! അന്തരീക്ഷത്തോടെ കണ്ടെത്തുന്ന ആദ്യ പാറക്കെട്ടുകൾ നിറഞ്ഞ ഗ്രഹമായി കാൻക്രി മാറും; നിർണായക വെളിപ്പെടുത്തലുമായി ​ഗവേഷകർ

സൗരയൂഥത്തിനപ്പുറം അന്തരീക്ഷമുള്ള ഗ്രഹങ്ങൾ തേടിയുള്ള ജ്യോതിശാസ്ത്രജ്ഞരുടെ അന്വേഷണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒടുവിൽ അത്തരമൊരു ​ഗ്രഹം കണ്ടെത്തിയെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ പ്രത്യക്ഷത്തിൽ ഉരുകിയ പാറയുടെ പ്രതലമുള്ള ഈ ​ഗ്രഹത്തിന്റെ വാസയോഗ്യതയെക്കുറിച്ച് യാതൊരു പ്രതീക്ഷയും നൽകുന്നില്ല എന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്. 55 കാൻക്രി എന്ന ​ഗ്രഹത്തിലാണ് അന്തരീക്ഷമുണ്ടാകാമെന്ന് ​ഗവേഷകർ വിലയിരുത്തുന്നത്. ജയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ് ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് നേരിയ സാധ്യത തെളിഞ്ഞത്. ഇതു സ്ഥിരീകരിച്ചാൽ സൗരയൂഥത്തിനു പുറത്ത് അന്തരീക്ഷത്തോടെ കണ്ടെത്തുന്ന ആദ്യ പാറക്കെട്ടുകൾ നിറഞ്ഞ ഗ്രഹമായി … Continue reading സൗരയൂഥത്തിനപ്പുറം മറ്റൊരു ഭൂമി! അന്തരീക്ഷത്തോടെ കണ്ടെത്തുന്ന ആദ്യ പാറക്കെട്ടുകൾ നിറഞ്ഞ ഗ്രഹമായി കാൻക്രി മാറും; നിർണായക വെളിപ്പെടുത്തലുമായി ​ഗവേഷകർ