വീണ്ടും നഞ്ചക്ക് ആക്രമണം; 16 കാരന്റെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസ്

ബ​ദി​യ​ഡു​ക്ക: ചെ​ർ​ള​ടു​ക്ക​യി​ൽ വി​ദ്യാ​ർ​ഥി​യെ നഞ്ചക്കും, സ്റ്റീ​ൽ പൈ​പ്പും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. 16 കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെ​ല്ലി​ക്ക​ട്ട, ചെ​ർ​ക്ക​ള, സാ​ൽത​ടു​ക്ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേസെടുത്തിരിക്കുകയാണ് ബ​ദി​യ​ഡു​ക്ക പോലീസ്. കേസിൽ ഉൾപ്പെട്ടവരിൽ ര​ണ്ടു​പേ​രെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. അ​ബു​താ​ഹി​ർ (20), മു​ഹ​മ്മ​ദ് ഷ​രീ​ക്ക് (20) എ​ന്നി​വ​രാ​ണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. 16 കാരൻ നൽകിയ വിവരങ്ങളനുസരിച്ച് തി​ങ്ക​ളാ​ഴ്ച രാത്രിയോടെയാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ഏകദേശം രാ​ത്രി എട്ടുമണിയോടെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ​യാ​ണ് അഞ്ചംഗ സംഘം ആ​ക്ര​മി​ച്ച​ത്. … Continue reading വീണ്ടും നഞ്ചക്ക് ആക്രമണം; 16 കാരന്റെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസ്