രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ യുവാവിനു നേരെ പാഞ്ഞടുത്ത് കാട്ടാന; ആക്രമണത്തിൽ യുവാവിന് ​ഗുരുതര പരുക്ക്

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു സംഭവം.Another attack by wild animals in Wayanad വീട്ടിൽ നിന്ന് രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. വീടിന് ഏകദേശം അഞ്ഞൂറ് മീറ്റർ അകലെവച്ചായിരുന്നു വിജയനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വിജയനെ മാനന്തവാടി മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.