സഹപ്രവർത്തകയോട് ‘ഐ ലവ് യു” പറഞ്ഞു; മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തമ്മിൽ അടിയോടടി; ഒരാളുടെ മൂക്കിൻ്റെ പാലം തകർന്നു

തിരുവനന്തപുരം: സഹപ്രവർത്തകയോട് ‘ഐ ലവ് യു” പറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിൽ ഏറ്റുമുട്ടി. ഒരാളുടെ മൂക്കിൻ്റെ പാലം തകർന്നു. മറ്റേയാളിനും പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ പേരൂർക്കട കുടപ്പനക്കുന്നിലെ കന്നുകുട്ടി പരിപാലന പദ്ധതി (എസ്.എൽ.ബി.പി) ഹെഡ് ഓഫീസിലായിരുന്നു സംഭവം. ഓഫീസിലെ അറ്റൻഡറുടെ വിരമിക്കൽ ചടങ്ങിനെത്തിയ ജീവനക്കാരിയോടാണ് സഹപ്രവർത്തകനായ ഉദ്യോഗസ്ഥൻ പ്രണയം പറഞ്ഞത്. ഇതറിഞ്ഞ മറ്റൊരു സഹപ്രവർത്തകൻ ഇത് ചോദ്യം ചെയ്തു. തുടർന്നുള്ള വാക്ക് തർക്കമാണ് കൈയാങ്കളിയായത്. ഭക്ഷണം കഴിക്കുകയായിരുന്ന അസിസ്റ്റന്റ് ഡയറക്ടറടക്കമുള്ളവർ എത്തിയാണ് ഇരുവരെയും പിന്നീട് … Continue reading സഹപ്രവർത്തകയോട് ‘ഐ ലവ് യു” പറഞ്ഞു; മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തമ്മിൽ അടിയോടടി; ഒരാളുടെ മൂക്കിൻ്റെ പാലം തകർന്നു