ന്യൂഡല്‍ഹി: പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. ദേശീയ സെക്രട്ടറിയായി അനില്‍ ആന്റണിയെ പ്രഖ്യാപിച്ചു. എപി അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും. രാധാമോഹന്‍ അഗര്‍വാളിനെ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനില്‍ ആന്റണി ഏപ്രിലിലാണ് ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോണ്‍ഗ്രസുമായി തെറ്റുകയായിരുന്നു. തുടര്‍ന്ന് പദവികളെല്ലാം രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.