’90 ദിവസത്തിനകം പ്രശ്‌നപരിഹാരം’; ധനമന്ത്രിയുടെ ഉറപ്പിൽ രാപ്പകൽ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുൻപിൽ അങ്കനവാടി ജീവനക്കാർ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാലുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനം എടുത്തത്. ശമ്പളത്തിൽ മാറ്റം വരുത്താമെന്ന് മന്ത്രി ഉറപ്പു നൽകുകയായിരുന്നു. മൂന്ന് മാസത്തിനുള്ളിൽതന്നെ ആവശ്യങ്ങൾ കൃത്യമായി പഠിച്ച് നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പു നൽകിയതായി സമരക്കാർ പറഞ്ഞു. മൂന്ന് മാസത്തേക്ക് സമരം നിർത്തുന്നു എന്നാണ് സമരക്കാർ അറിയിച്ചത്. മൂന്ന് മാസത്തിനുള്ളിൽ നടപടികളൊന്നും തന്നെ ഉണ്ടായില്ലെങ്കിൽ പൂർവ്വാധികം ശക്തിയോടെ സമരം വീണ്ടും തുടങ്ങുമെന്നും സമരക്കാർ പറഞ്ഞു. … Continue reading ’90 ദിവസത്തിനകം പ്രശ്‌നപരിഹാരം’; ധനമന്ത്രിയുടെ ഉറപ്പിൽ രാപ്പകൽ സമരം അവസാനിപ്പിച്ചു