അമേരിക്കയിൽ കാർ അപകടം; ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം; രണ്ടു പേർക്ക് പരുക്ക്

ന്യൂയോർക്ക്: അമേരിക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. അന്ധ്രാപ്രദേശ് സ്വദേശി നാഗ ശ്രീ വന്ദന പരിമള (26) യാണ് മരിച്ചത്. കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കൂടെ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ നാഗ ശ്രീ വന്ദന പരിമളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.