ഇന്ത്യയിൽത്തന്നെ അത്യപൂർവ്വമായി നടന്നിട്ടുള്ള ഒരു അപസ്മാര ശസ്ത്രക്രിയ ; കോഴിക്കോട് ​ഗവ.മെഡിക്കൽ കോളേജിൽ നടത്തി

ഇന്ത്യയിൽത്തന്നെ അത്യപൂർവ്വമായി നടന്നിട്ടുള്ള ഒരു അപസ്മാര ശസ്ത്രക്രിയ കോഴിക്കോട് ​ഗവ.മെഡിക്കൽ കോളേജിൽ നടത്തി. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയായിരുന്നു ഇത്. തലയോട്ടി തുറന്ന് തലച്ചോറിൽ ഇലക്ട്രോ കോർട്ടിക്കോ ഗ്രാഫ് (ഇ.സി.ഒ.ജി.) ഘടിപ്പിച്ച് വൈദ്യുത ഉത്തേജനത്തിന്റെ അധികതോത് പരിശോധിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്തുന്നുവെന്നതാണ് പ്രത്യേകത. കേരളത്തിൽ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. വർഷങ്ങളായി അപസ്മാരരോഗത്താൽ ബുദ്ധിമുട്ടുന്ന ഇരുപത്തിയഞ്ച് വയസ്സുകാരിയാണ് തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു. അപസ്മാരശസ്ത്രക്രിയ പത്തുവർഷംമുമ്പ് ഡോ. ജെയിംസ് … Continue reading ഇന്ത്യയിൽത്തന്നെ അത്യപൂർവ്വമായി നടന്നിട്ടുള്ള ഒരു അപസ്മാര ശസ്ത്രക്രിയ ; കോഴിക്കോട് ​ഗവ.മെഡിക്കൽ കോളേജിൽ നടത്തി